മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 231 കോവിഡ് കോസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 121,360 ആയി.അതേസമയം ആകെ രോഗികളില്‍ 112,406 പേരും രോഗമുക്തരായി. 92.6 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്.

ഇന്നത്തെ മരണസംഖ്യ കൂടി ഉള്‍പ്പെടുമ്പോള്‍ ഒമാനില്‍ ഇതുവരെ 1365 ജീവനുകളാണ് കൊവിഡ് കവര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 272 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.