റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 369 പേര്‍ക്ക് കോവിഡ് ബാധിച്ചു. 306 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,71,356 ആയി. ഇതില്‍ 362368 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6415.
2573 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 417 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 173, കിഴക്കന്‍ പ്രവിശ്യ 85, മക്ക 48, അസീര്‍ 11, അല്‍ബാഹ 10, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ജൗഫ് 7, അല്‍ഖസീം 6, മദീന 5, ജീസാന്‍ 4, നജ്‌റാന്‍ 4, ഹാഇല്‍ 3, തബൂക്ക് 3.
Be the first to write a comment.