gulf

സഊദിയില്‍ ഇന്ന് 466 പേര്‍ക്ക് കോവിഡ്; ആറ് മരണം

By web desk 1

March 24, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 466 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 306 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,86,300 ആയി. ഇവരില്‍ 3,75,471 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,624 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 193, കിഴക്കന്‍ പ്രവിശ്യ 102, മക്ക 71, അല്‍ഖസീം 21, ഹായില്‍ 13, മദീന 13, തബൂക്ക് 11, അസീര്‍ 9, ജിസാന്‍ 9, വടക്കന്‍ അതിര്‍ത്തി മേഖല 8, നജ്‌റാന്‍ 7, അല്‍ജൗഫ് 6, അല്‍ബാഹ 3.