gulf

സഊദിയില്‍ ഇന്ന് 904 പേര്‍ക്ക് കോവിഡ്; ഒമ്പത് മരണം

By web desk 1

April 09, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 904 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 540 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,96,758 ആയി. ഇവരില്‍ 3,82,198 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്ന ഒമ്പത് പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,737 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി7,823 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 898 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.