gulf

സഊദിയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

By web desk 1

November 06, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തി നേടി. നിലവില്‍ 52 പേര്‍ ഗുരുതരമായി കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു ഒരു മരണവും സ്ഥിരീകരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 17,615 പിസിആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,890 ആയി. ഇതില്‍ 5,37,794 പേരും സുഖം പ്രാപിച്ചു. ആകെ 8,803 പേരാണ് മരിച്ചത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.