gulf

സഊദിയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ്; 323 രോഗമുക്തര്‍

By web desk 1

February 23, 2021

റിയാദ്: സഊദിയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 323 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാലു പേര്‍ മരിച്ചു.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375668 ആയി. ഇതില്‍ 366735 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6470 ആയി. 2463 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 486 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 163, കിഴക്കന്‍ പ്രവിശ്യ 63, മക്ക 52, അല്‍ഖസീം 15, അസീര്‍ 10, നജ്‌റാന്‍ 8, അല്‍ജൗഫ് 6, മദീന 5, ഹാഇല്‍ 4, ജീസാന്‍ 3, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ബാഹ 2, തബൂക്ക് 2.