gulf

സഊദിയില്‍ ഇന്ന് 356 പേര്‍ക്ക് കോവിഡ്; അഞ്ചു മരണം

By web desk 1

February 25, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയില്‍ കഴിയുന്നവരില്‍ 308 പേര്‍ രോഗമുക്തരായിട്ടുണ്ട്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതില്‍ 367323 പേര്‍ സുഖം പ്രാപിച്ചു. 6480 പേരാണ് ആകെ മരിച്ചത്. ആയി. 2574 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 473 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 180, കിഴക്കന്‍ പ്രവിശ്യ 80, മക്ക 37, അല്‍ഖസീം 13, വടക്കന്‍ അതിര്‍ത്തി മേഖല 9, അസീര്‍ 8, അല്‍ജൗഫ് 8, മദീന 6, ഹാഇല്‍ 4, തബൂക്ക് 3, അല്‍ബാഹ 3, നജ്‌റാന്‍ 3, ജീസാന്‍ 2.