gulf

സഊദിയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ്; 336 രോഗമുക്തി

By web desk 1

March 04, 2021

സഊദി അറേബ്യയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 336 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,78,708 ആയി. ഇതില്‍ 3,69,613 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6514 ആയി. 2581 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 503 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.