gulf

സഊദിയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ്; നാലു മരണം

By web desk 1

March 07, 2021

റിയാദ്: സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 314 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 379831 ആയി. ഇതില്‍ 370614 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6528 ആയി.

2689 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 505 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 188, മക്ക 54, കിഴക്കന്‍ പ്രവിശ്യ 51, അല്‍ഖസീം 20, മദീന 13, വടക്കന്‍ അതിര്‍ത്തി മേഖല 8, അസീര്‍ 6, ഹായില്‍ 5, അല്‍ജൗഫ് 4, തബൂക്ക് 4, ജീസാന്‍ 2, അല്‍ബാഹ 1, നജ്റാന്‍ 1.