gulf

സഊദിയില്‍ ഇന്ന് 360 പേര്‍ക്ക് കോവിഡ്; 367 രോഗമുക്തി

By web desk 1

March 12, 2021

ജിദ്ദ: സഊദി അറേബ്യയില്‍ ഇന്ന് പുതുതായി 360 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 367 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 381708 ആയി. ഇവരില്‍ 372217 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6556 ആയി.

24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 174, കിഴക്കന്‍ പ്രവിശ്യ 59, മക്ക 45, മദീന 17, അല്‍ ഖസീം 14, വടക്കന്‍ അതിര്‍ത്തി മേഖല 12, ഹാഇല്‍ 7, അസീര്‍ 7, തബൂക്ക് 7, ജീസാന്‍ 6, അല്‍ജൗഫ് 5, നജ്‌റാന്‍ 5, അല്‍ബാഹ 2.