gulf

സഊദിയില്‍ ഇന്ന് 345 പേര്‍ക്ക് കോവിഡ്

By web desk 1

March 15, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 345 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ ആറ് പേര്‍ മരിച്ചു. 223 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382752 ആയി. ഇവരില്‍ 372926 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6573 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇവരില്‍ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 142, കിഴക്കന്‍ പ്രവിശ്യ 80, മക്ക 47, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ ഖസീം 13, അല്‍ജൗഫ് 12, മദീന 9, അസീര്‍ 8, ഹായില്‍ 7, ജിസാന്‍ 5, തബൂക്ക് 4, നജ്‌റാന്‍ 2, അല്‍ബാഹ 2.