gulf

സഊദിയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ്; ആറ് മരണം

By web desk 1

March 20, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 382 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 271 പേര്‍ രോഗമുക്തി നേടി. അതേ സമയം ആറ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,84,653 ആയി. ഇവരില്‍ 3,74,135 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6602 ആയി.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 3916 പേര്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 172, കിഴക്കന്‍ പ്രവിശ്യ 69, മക്ക 58, ഹായില്‍ 21, അല്‍ഖസീം 13, വടക്കന്‍ അതിര്‍ത്തി മേഖല 9, മദീന 9, അസീര്‍ 8, അല്‍ജൗഫ് 7, തബൂക്ക് 7, ജിസാന്‍ 3, നജ്റാന്‍ 3, അല്‍ബാഹ 3.