gulf

സഊദിയില്‍ ഇന്ന് 1,338 പേര്‍ക്ക് കോവിഡ്; 16 മരണം

By web desk 1

July 02, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുക്തരായി. 1,208 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്നവരില്‍ 16 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,90,464 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,70,328 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,848 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു