gulf

സഊദിയില്‍ ഇന്ന് 1,173 പേര്‍ക്ക് കോവിഡ്; 1,389 പേര്‍ക്ക് രോഗമുക്തി

By web desk 1

July 04, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,389 പേര്‍ സുഖം പ്രാപിച്ചു. 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,92,785 ആയി. ഇവരില്‍ 4,72,939 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,876 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.