gulf

സഊദിയില്‍ ഇന്ന് 1,098 പേര്‍ക്ക് കോവിഡ്; 15 മരണം

By web desk 1

July 17, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,098 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് ബാധിച്ച് 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 1,207 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യമാകെ 107,317 കോവിഡ് പരിശോധനകളാണ് നടത്തിയത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 508,521 ആയി. 489,553 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,063 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.