gulf

സഊദിയില്‍ ഇന്ന് 162 കോവിഡ് കേസുകള്‍; പത്തു മരണം

By web desk 1

December 20, 2020

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു. 156 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,010 ഉം രോഗമുക്തരുടെ എണ്ണം 3,51,878ഉം ആയി. മരണസംഖ്യ 6122 ആയി ഉയര്‍ന്നു.

3010 പേരാണ് രാജ്യത്ത് അസുഖത്തോടെ ഉള്ളത്. ഇതില്‍ 416 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 40, മക്ക 39, മദീന 30, കിഴക്കന്‍ പ്രവിശ്യ 25, അസീര്‍ 11, ഖസീം 5, അല്‍ജൗഫ് 3, നജ്‌റാന്‍ 3, തബൂക്ക് 2, അല്‍ബാഹ 1, ജീസാന്‍ 1, ഹാഇല്‍ 1, വടക്കന്‍ മേഖല 1.