gulf

യുഎഇയില്‍ ഇന്ന് 2,730 പേര്‍ക്ക് കോവിഡ്; ഒമ്പത് മരണം

By web desk 1

February 01, 2021

അബുദാബി: യുഎഇയില്‍ 2,730 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ കൂടി മരിച്ചു. അതേസമയം 4,452 പേര്‍ പുതിയതായി രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,27,572 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,06,339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,81,410 പേരാണ് ഇതിനോടകം രോഗമുക്തരായത്. 859 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 24,070 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 2.57 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.