A member of medical staff wearing a protective face mask and gloves takes a swab from a man during drive-thru coronavirus disease testing (COVID-19) at a screening centre in Abu Dhabi, United Arab Emirates March 30, 2020. REUTERS/Ahmed Jadallah - RC2HUF9XYF54

gulf

യുഎഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കോവിഡ്; 14 മരണം

By web desk 1

February 05, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേ സമയം ചികിത്സയിലായിരുന്ന 3,860 പേര്‍ രോഗമുക്തരായിട്ടുണ്ട്.

പുതിയതായി നടത്തിയ 1,48,574 ടെസ്റ്റുകളില്‍ നിന്നാണ് 3,251 കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,20,126 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,97,040 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 902 പേരാണ് മരണപ്പെട്ടത്. 22,184 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയില്‍ ചികിത്സയില്‍ കഴിയുന്നു.