gulf

യുഎഇ നടത്തിയത് 2.77 കോടി കോവിഡ് പരിശോധനകള്‍; ഇന്ന് 3307 പേര്‍ക്ക് രോഗം

By web desk 1

February 12, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 3,307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 3,404 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

1,64,551 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,42,974 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,23,191 പേരാണ് ഇതിനോടകം രോഗമുക്തരായത്. 986 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു.

നിലവില്‍ 18,797 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 2.77 കോടി കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.