gulf

യുഎഇയില്‍ ഇന്ന് 2,631 പേര്‍ക്ക് കോവിഡ്; 3,589 രോഗമുക്തി

By web desk 1

February 13, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,589 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 15 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.

1,84,981 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ 3,45,605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,26,780 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,001 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു.

നിലവില്‍ 17,824 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 2.77 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.