gulf

യുഎഇയില്‍ ഇന്ന് 2959 പേര്‍ക്ക് കോവിഡ്; 14 മരണം

By web desk 1

March 06, 2021

യുഎഇയില്‍ ഇന്ന് 2959 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1901 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

2,42,159 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.2 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,08,236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.