gulf

യുഎഇയില്‍ ഇന്ന് 2087 പേര്‍ക്ക് കോവിഡ്

By web desk 1

March 11, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,087 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 1,677 പേര്‍ രോഗമുക്തരായി.

2,25,489 കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.28 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,19,996 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,99,803 പേരാണ് രോഗമുക്തരായത്. 1,369 ജീവനുകള്‍ രാജ്യത്ത് കോവിഡ് കാരണം നഷ്ടമായി.