gulf

യുഎഇയില്‍ ഇന്ന് 2160 പേര്‍ക്ക് കോവിഡ്

By web desk 1

March 19, 2021

അബുദാബി: യുഎഇയില്‍ 2160 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2391 പേര്‍ രോഗമുക്തരായപ്പോള്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,39,268 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 3.49 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,36,625 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,18,496 പേര്‍ ഇതിനോടകം രോഗമുക്തരായി. 1428 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 16,701 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.