gulf

യുഎഇയില്‍ ഇന്ന് 1,875 പേര്‍ക്ക് കോവിഡ്

By web desk 1

April 09, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 1,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,939 പേര്‍ കൂടി രോഗമുക്തരായി. മൂന്ന് കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

2,47,634 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,80,006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 4,64,971 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,526 പേരാണ് ഇരുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,509 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.