gulf

യുഎഇയില്‍ ഇന്ന് 1973 പേര്‍ക്ക് കോവിഡ്

By web desk 1

April 23, 2021

അബുദാബി: യുഎഇയില്‍ 1973 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1744 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,02,068 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5,06,845 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,88,664 പേരും ഇതിനോടകം രോഗമുക്തരായി. 1567 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 16,614 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.