gulf

യുഎഇയില്‍ ഇന്ന് 2,161 പേര്‍ക്ക് കോവിഡ്

By web desk 1

June 24, 2021

ദുബായ്: യുഎഇയില്‍ ഇന്ന് 2,161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,123 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,82,345 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,20,309 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,99,131 പേര്‍ രോഗമുക്തരാവുകയും 1,775 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,403 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.