gulf

യുഎഇയില്‍ ഇന്നും രണ്ടായിരം കടന്ന് കോവിഡ്

By Test User

June 26, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,233 പേര്‍ സുഖം പ്രാപിച്ചു. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,74,917 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,24,814 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,03,541 പേര്‍ രോഗമുക്തരാവുകയും 1,792 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,481 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.