gulf

യുഎഇയില്‍ ഇന്ന് 1,599 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

By web desk 1

July 04, 2021

അബുദാബി: യുഎഇയില്‍ 1,599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,54,639 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,39,476 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,17,767 പേര്‍ രോഗമുക്തരാവുകയും 1,834 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,875 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.