gulf

യുഎഇയില്‍ ഇന്ന് 1,552 പേര്‍ക്ക് കോവിഡ്

By web desk 1

July 06, 2021

ദുബായ്: യുഎഇയില്‍ ഇന്ന് 1,552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ രോഗമുക്തി നേടി. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,58,483 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,42,601 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,20,812 പേര്‍ രോഗമുക്തരാവുകയും 1,843 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,946 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.