gulf

യുഎഇയില്‍ ഇന്ന് 1,518 പേര്‍ക്ക് കോവിഡ്

By web desk 1

July 11, 2021

ദുബായ്: യുഎഇയില്‍ ഇന്ന് 1,518 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,490 പേര്‍ സുഖം പ്രാപിക്കുകയും ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,80,747 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,50,220 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,28,290 പേര്‍ രോഗമുക്തരാവുകയും 1,866 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,064 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.