gulf

യുഎഇയില്‍ ഇന്ന് 1,565 പേര്‍ക്ക് കോവിഡ്; നാല് മരണം

By web desk 1

July 17, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 1,565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,508 പേര്‍ സുഖം പ്രാപിച്ചു. നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,99,275 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,59,449 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,37,267 പേര്‍ രോഗമുക്തരാവുകയും 1,896 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,286 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.