gulf

യുഎഇയില്‍ ഇന്ന് 1,528 പേര്‍ക്ക് കോവിഡ്

By web desk 1

July 25, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 1,528 പേര്‍ക്ക് കൂടി കോവിഡ് സ്ഥെിരീകരിച്ചു. ചികിത്സയിലായിരുന്ന 1,491 പേര്‍ രോഗമുക്തി നേടി. നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,32,307 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,71,636 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,49,173 പേര്‍ രോഗമുക്തരാവുകയും 1,920 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,543 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.