gulf

യുഎഇയില്‍ ഇന്ന് 1,520 പേര്‍ക്ക് കൂടി കോവിഡ്

By web desk 1

August 06, 2021

അബുദാബി: യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,481 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,73,251 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,90,009 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,67,074 പേര്‍ രോഗമുക്തരാവുകയും 1,969 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,966 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.