gulf

യുഎഇയില്‍ ഇന്ന് 1,321 പേര്‍ക്ക് കോവിഡ്

By web desk 1

August 09, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 1,321 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,400 പേര്‍ രോഗമുക്തി നേടി. മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,33,245 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,94,285 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,71,353 പേര്‍ രോഗമുക്തരാവുകയും 1,978 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,954 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.