gulf

യുഎഇയില്‍ ഇന്ന് 1,076 പേര്‍ക്ക് കോവിഡ്

By web desk 1

August 22, 2021

അബുദാബി: യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,649 പേര്‍ രോഗമുക്തി നേടി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,09,026 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,09,378 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,90,926 പേര്‍ രോഗമുക്തരാവുകയും 2,020 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 16,432 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.