gulf

യുഎഇയില്‍ ഇന്ന് 994 പേര്‍ക്ക് കോവിഡ്

By web desk 1

August 27, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 994 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,570 പേര്‍ സുഖം പ്രാപിച്ചു. നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

300,828 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,14,396 പേര്‍ക്ക് യുഎഇയില്‍ ്േകാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,98,989 പേര്‍ രോഗമുക്തരാവുകയും 2,035 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 13,372 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.