gulf

യുഎഇയില്‍ ഇന്നു ആയിരത്തിന് താഴെ കോവിഡ് കേസുകള്‍

By web desk 1

August 28, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 998 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,559 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,15,394 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,00,548 പേര്‍ രോഗമുക്തരാവുകയും 2,036 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,810 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.