gulf

യുഎഇയില്‍ ഇന്ന് 321 പേര്‍ക്ക് കോവിഡ്

By web desk 1

September 25, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 321 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 393 പേര്‍ രോഗമുക്തി നേടി. മൂന്ന് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,27,300 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,596 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,806 പേര്‍ രോഗമുക്തി നേടി.

2,089 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.