gulf

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 104 പേര്‍ക്ക്; ഒരു മരണം

By web desk 1

October 15, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

3,34,150 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,372 പേര്‍ക്ക് യുഎഇയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരില്‍ 731,984 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,118 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,270 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.