gulf

യുഎഇയില്‍ നൂറിന് താഴെ പ്രതിദിന കോവിഡ്

By web desk 1

October 21, 2021

അബുദാബി: യുഎഇയില്‍ നൂറിന് താഴെ പ്രതിദിന കോവിഡ്. ഇന്ന് 94 പേര്‍ക്ക് രോഗം ബാധിച്ചു. 140 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ 739,018 പേര്‍ക്ക് യുഎഇയില്‍ കോവിഡ് ബാധിച്ചു. ഇവരില്‍ 732,873 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,126 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,019 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.