gulf

യുഎഇയില്‍ ഇന്നും നൂറിന് താഴെ കോവിഡ് കേസുകള്‍

By web desk 1

October 23, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 84 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ആകെ 9.7 കോടി കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതോടെ ആകെ 739,190 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,127 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,129 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,934 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.