gulf

യുഎഇയില്‍ ഇന്ന് 73 പേര്‍ക്ക് കോവിഡ്; ഒരു മരണം

By web desk 1

November 06, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 101 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

2,81,138 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇന്ന് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.46 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,362 പേര്‍ക്ക് യുഎഇയില്‍ കോവിഡ് ബാധിച്ചു. ഇവരില്‍ 7,34,796 പേര്‍ രോഗമുക്തി നേടി. 2,139 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 3,427 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നു.