gulf

യുഎഇയില്‍ ഇന്ന് രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍

By web desk 1

June 04, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,035 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,33,038 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,79,009 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,58,584 പേര്‍ രോഗമുക്തരാവുകയും 1,691 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,734 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.