gulf

യുഎഇയില്‍ ഇന്ന് 2,190 പേര്‍ക്ക് കോവിഡ്

By web desk 1

June 10, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,132 പേര്‍ സുഖം പ്രാപിച്ചു. ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,40,744 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,91,613 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,70,960 പേര്‍ രോഗമുക്തരാവുകയും 1,717 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,936 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.