gulf

യുഎഇയില്‍ ഇന്ന് 1,988 പേര്‍ക്ക് കോവിഡ്

By web desk 1

June 23, 2021

ദുബായ്: യുഎഇയില്‍ ഇന്ന് 1,988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,922 പേര്‍ സുഖം പ്രാപിക്കുച്ചു. ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,49,333 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,18,148 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,97,008 പേര്‍ രോഗമുക്തരാവുകയും 1,773 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,367 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.