gulf

യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍

By web desk 1

June 19, 2021

ദുബായ്: യുഎഇയില്‍ ഇന്ന് 2,109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,075 പേര്‍ രോഗമുക്തി നേടി. അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു.

2,67,968 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,10,179 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,89,235 പേര്‍ രോഗമുക്തരാവുകയും 1,752 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,192 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.