gulf

യുഎഇയില്‍ ഇന്ന് 2,122 പേര്‍ക്ക് കൂടി കോവിഡ്

By web desk 1

June 27, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2,122 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,077 പേര്‍ രോഗമുക്തി നേടി. നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,26,936 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,05,618 പേര്‍ രോഗമുക്തരാവുകയും 1,796 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,522 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.