gulf

യുഎഇയില്‍ 365 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

By web desk 1

August 18, 2020

അബുദാബി: യുഎഇയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,906 ആയി. 115 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായതെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 57,909 ആണ് ആകെ രോഗമുക്തരുടെ എണ്ണം. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 366 ആയി. നിലവില്‍ 6,631 പേരാണ് ചികിത്സയിലുള്ളത്.