Health

കൊവിഡ് വ്യാപനം ; സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകനയോഗം

By webdesk15

April 08, 2023

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.തിങ്കൾ, ചൊവ്വ ദിനങ്ങളിൽ സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തണമെന്നും യോഗത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മോക് ഡ്രിൽ നടക്കുന്ന ആശുപത്രി സന്ദർശിക്കാനും ആരോഗ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുറമെ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും.

6050 പേർക്കാണ് രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധനയാണിത്.ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. 733 പേർക്കാണ് ഡൽഹിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത്.കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്.