Connect with us

india

കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെന്ന് നീതി ആയോഗ് റിപ്പോർട്ട്

2020-21 വർഷങ്ങളിൽ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിൽ കേരളവും തമിഴ്‌നാടും തെലുങ്കാനയും മുന്നിലെന്ന് നീതി ആയോഗിന്റെ വാർഷിക സൂചികാ റിപ്പോർട്ട്

Published

on

2020-21 വർഷങ്ങളിൽ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിൽ കേരളവും തമിഴ്‌നാടും തെലുങ്കാനയും മുന്നിലെന്ന് നീതി ആയോഗിന്റെ വാർഷിക സൂചികാ റിപ്പോർട്ട് .വലിയ സംസ്ഥാനങ്ങളിൽ ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പട്ടികയിൽ മുന്നിൽ. ചെറിയ സംസ്ഥാങ്ങളിൽ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്.വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, യൂനിയൻ ടെറിട്ടറീസ് എന്നീ വിഭാഗങ്ങളിലാണ് പട്ടിക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുഴല്‍ക്കിണറില്‍ കുടുങ്ങിയത് മൂന്നു ദിവസം; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്

Published

on

മധ്യപ്രദേശിലെ സെഹോറില്‍ 300 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കുഴല്‍ കിണറില്‍ വീണ് 3 ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.

ഇന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. രണ്ടര വയസുള്ള സൃഷ്ടി കുശ്വാഹയാണ് മരിച്ചത്. മുഗോളി ഗ്രാമത്തിലാണ് ദാരുണ സംഭവം. പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്.

300 അടി താഴ്ചയാണ് കിണറിനുള്ളത്. കുട്ടി 40 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് കുട്ടി വീണ്ടും പതിച്ചു.

Continue Reading

crime

‘പങ്കാളി ആത്മഹത്യ ചെയ്തതാണ്’; ഭയന്നതിനാല്‍ ശരീരം വെട്ടിനുറുക്കിയെന്ന് മുംബൈ കൊലപാതകക്കേസിലെ കുറ്റാരോപിതന്‍

പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്

Published

on

പങ്കാളി ആത്മഹത്യ ചെയ്തതാണെന്ന് മുബൈയില്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച കേസിലെ കുറ്റാരോപിതന്‍. പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്. പങ്കാളി സരസ്വതി വൈദ്യയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും കുറ്റാരോപിതന്‍ മനോജ് സഹാനി പൊലീസിനു മൊഴിനല്‍കി.

പങ്കാളി ജീവനൊടുക്കിയപ്പോള്‍ മനോജ് ഭയന്നു. വായിലൂടെ പത വരാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന ഇയാള്‍ ഒരു ട്രീ കട്ടര്‍ വാങ്ങിയാണ് ശരീരം വെട്ടിമുറിച്ചത്. പൊലീസെത്തുമ്പോള്‍ ഇയാള്‍ പങ്കാളിയുടെ ശരീരഭാഗങ്ങള്‍ വേവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രതി പങ്കാളിയെ മുറിച്ചത്. ശരീരഭാഗങ്ങള്‍ കുക്കറില്‍ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇന്‍ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

Continue Reading

crime

മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലന്‍സിന് തീയിട്ടു; അമ്മയും മകനും വെന്തുമരിച്ചു

Published

on

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

Continue Reading

Trending